പിഎഫ് നിക്ഷേപം: നികുതി കുറയ്ക്കും
ദില്ലി: രാജ്യത്തെ അഞ്ചുകോടിയോളം വരുന്ന പ്രൊവിഡന്റ് ഫണ്ട്്(പിഎഫ്) നിക്ഷേപകര്‍ക്ക് വീണ്ടും ആശ്വാസത്തിനു വക. പിഎഫ് പപലിശ നിരക്ക് 9.5 ശതമാനമാക്കിയതിനു പിന്നാലെ അതിന്‍മേലുള്ള നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഇതുസംബന്ധിച്ചു ധനമന്ത്രി ഉടന്‍ പ്രഖ്യാപനം നടത്തും. ആദ്യം പുറപ്പെടുവിച്ച ഉത്തരവ് പുതുക്കിക്കൊണ്ടു പത്തുദിവസത്തിനുള്ളില്‍ വിജ്ഞാപനമുണ്ടാകും.
എട്ടരശതമാനം പലിശനിരക്കിനെ നികുതിയില്‍ നിന്നും സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒഴിവാക്കിയാണ് ആദ്യം ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് പലിശനിരക്ക് വര്‍ധിപ്പിച്ചു.
ആദ്യ ഉത്തരവ് ഭേദഗതി ചെയ്തില്ലെങ്കില്‍ വര്‍ധിപ്പിച്ച ഒരുശതമാനം പലിശയ്ക്കു ആദായനികുതി വരുമെന്ന സ്ഥിതി ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിരുന്നു.
തുടര്‍ന്ന് പിഎഫ് കമ്മിഷണര്‍ സമരേന്ദ്ര ചാറ്റര്‍ജി പ്രശ്‌നം ധനമന്ത്രിയുടെയും തൊഴില്‍മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതിനേത്തുടര്‍ന്നാണ് പുതിയ തീരുമാനം വന്നത്.












Click it and Unblock the Notifications