അയോധ്യ വിധിയ്ക്ക് മുമ്പേ ഓഹരി വിപണിയില്‍ ഉയര്‍ച്ച
മുംബൈ: ബുധനാഴ്ച താഴേയ്ക്ക് ചാഞ്ഞ ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച മികച്ച പ്രകടനം കാഴ്ച വച്ചു. രാവിലെ ചാഞ്ഞും ചരിഞ്ഞുമായിരുന്നു വിപണി. പക്ഷേ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മാറി.
സെന്‍സെക്സ് 20,069.12 (+112.78)
നിഫ്ടി 6029.95 (+38.65 )
നിഫ്ടി 6000 ന് മുകളിലും സെന്‍സെക്സ് 20,000 ന് മുകളിലും വീണ്ടും എത്തിയെന്നതാണ് വിപണിയില്‍ ആവേശം ഉണ്ടാക്കിയത്. അയോധ്യ തര്‍ക്ക ഭൂമിയുടെ വിധി മൂന്നരയ്ക്ക് ശേഷമായത് ഓഹരി വിപണിയെ തുണച്ചു. അല്ലെങ്കില്‍ വിധിയുടെ സ്വഭാവം അനുസരിച്ച് വിപണിയിലും ഏറ്റക്കുറച്ചിലുണ്ടായേനെ.












Click it and Unblock the Notifications