ഗെയിംസ് വളണ്ടിയര്‍മാര്‍ കിറ്റുമായി മുങ്ങി

പതിനായിരത്തോളം പേര്‍ വളണ്ടിയേഴ്‌സ് കിറ്റുവാങ്ങി മുങ്ങിയിരിക്കുകയാണ്. ശമ്പളമില്ലാതെ പണിയെടുക്കാന്‍ സമ്മതം അറിയിച്ചെത്തിയ വളണ്ടിയേഴ്‌സാണ് 12,000രൂപ വിലവരുന്ന കിറ്റും വാങ്ങി മുങ്ങിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിനായി 22,000 വളണ്ടിയേഴ്‌സാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗ്ലാമര്‍ ഒട്ടുമില്ലാത്ത പണികളും പരിശീലനങ്ങളിലെ അപാകവുമാണ് ഇവരെ പിന്തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന
ശമ്പളമില്ലാത്ത ജോലിയാണെങ്കിലും ഡ്രസ് കിറ്റ്, സര്‍ട്ടിഫിക്കറ്റ്, ജോലിയെടുക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം, മെട്രോബസുകളില്‍ സൗജന്യയാത്ര എന്നിവ നല്‍കുമെന്നാണ് ഗെയിംസ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്.












Click it and Unblock the Notifications