ഗൂഗിള്‍ മികച്ച തൊഴില്‍ ദായകരെന്ന് സര്‍വെ
ദില്ലി: മികച്ച തൊഴില്‍ ദായകര്‍ ഗൂഗിള്‍ ആണെന്ന് സര്‍വെ. ബ്രാന്റിംഗ് കമ്പനിയായ യൂണിവേഴ്സം നടത്തിയ 2010ലെ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. 2009 ലെ സര്‍വെയിലും ഒന്നാമതെത്തിയത് ഗൂഗിള്‍ തന്നെയായിരുന്നു.
ഓഡിറ്റിംഗ് കമ്പികളായ കെപിഎംജി, യേണ്‍സ്റ്റ് ആന്റ് യംഗ്, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, ഡിയൊലൈറ്റ് തുടങ്ങിയവയാണ് അടുത്ത നാല് സ്ഥാനങ്ങള്‍ നേടിയത്.
ബാങ്കിംഗ്, മാനേജ്മെന്റ് കണ്‍സല്‍ട്ടിംഗ്, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ രംഗങ്ങള്‍ ്ത്ര നല്ല രംഗങ്ങളായല്ല ഇപ്പോള്‍ തൊഴിലന്വേഷകര്‍ കാണുന്നത്.
തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ നേടിയത് പ്രോക്ടര്‍ ആന്റ് ഗാംബിള്‍, മൈക്രോസോഫ്റ്റ്, കൊക്ക കൊള, ജെ പി മോര്‍ഗന്‍, ഗോള്‍ഡ്‍മാന്‍ സാക്സ് എന്നിവയാണ്.
എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഐടി കമ്പനികള്‍ തന്നെയാണ് മുന്നില്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം എന്നിവയാണ് ആദ്യ മൂന്ന് കമ്പനികള്‍.
വാഹനനിര്‍മ്മാണ രംഗത്ത് ജര്‍മന്‍ കമ്പനിയായ ബിഎംബ്ലിയു ആണ് ഒന്നാമത്. പത്താം സ്ഥാനത്ത് എത്തിയ ആപ്പിള്‍ ആദ്യമായി ഈ പട്ടികയില്‍ സ്ഥാനം നേടി.
1,30,000 പേരില്‍ നിന്ന് അഭിപ്രായം ശേഖരിച്ചാണ് ഈ സര്‍വെ നടത്തിയത്.












Click it and Unblock the Notifications