കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെര്‍ണാണ്ടസിന്റെ ആരോഗ്യം വഷളായെന്ന്

  • By Ajith Babu
Google Oneindia Malayalam News

 George Fernandes
ബാഗ്ലൂര്‍: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ആരോഗ്യനില ദിവസം കഴിയുംതോറും വഷളായി വരികയാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മൈക്കിള്‍ ഫെര്‍ണാണ്ടസ്. അല്‍ഷിമെഴ്‌സ് രോഗം ബാധിച്ച ഫെര്‍ണാണ്ടസ് ഏറെനാളായി ചികിത്സയിലാണ്.

ദിവസം കഴിയുംതോറും അദ്ദേഹം കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി കൂടെയില്ലാതിരുന്ന ഭാര്യ ലൈല കബീറിന്റെ പരിചരണത്തില്‍ അദേഹം തീരെ തൃപ്തനല്ല. ഓരോ പ്രാവശ്യം കാണുമ്പോഴും ഭാര്യയുടെ സമീപത്തുനിന്നു മാറ്റണമെന്നാണ് അദേഹം ആവശ്യപ്പെടുന്നത്. മൈക്കിള്‍ പറഞ്ഞു. ബാംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മൈക്കിള്‍.

ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മൈക്കിളും ലൈലയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന്‍മേലുള്ള വാദം നവംബര്‍ 10നു നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X