അനാശാസ്യം: 3യുവതികളുള്‍പ്പെടെ 6പേര്‍ പിടിയില്‍
കടുത്തുരുത്തി: വീട് കേന്ദ്രീകരിച്ചു നടത്തിവന്ന അനാശാസ്യകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറുപേര്‍ പിടിയിലായി. പാലകരയിലെ ഒരു വീട്ടിലാണ് രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്.
കേസിലെ മുഖ്യപ്രതിയും വാണിഭസംഘത്തിന്റെ നടത്തിപ്പുകാരനുമായ വൈക്കം സ്വദേശി വി.ജെ ജോണ്‍, തലയോലപ്പറമ്പ് സ്വദേശി സുബൈര്‍ (27), ലിബിന്‍ (28), ചങ്ങനാശേരി സ്വദേശിനി മഞ്ജു (30), തെങ്ങണ സ്വദേശിനി ദിവ്യ (22), രാമപുരം സ്വദേശിനി ദിവ്യ (38) എന്നിവരാണ് പിടിയിലായത്. ഇവരെ രാത്രി വൈകി വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് കടുത്തുരുത്തി സിഐ ഇ.എന്‍ രമേശന്‍, എസ്‌ഐ അജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം മാവടി ഭാഗത്തുള്ള വീട് റെയ്ഡുചെയ്തത്.
പോലീസിനെ കണ്ടതോടെ പ്രതികള്‍ വാതില്‍ അകത്തുനിന്ന് കൊളുത്തിട്ടതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ഇവരെ പിടികൂടുകയായിരുന്നു. പോലീസിന്റെ പിടിയിലായപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കി രക്ഷപ്പെടാനും സ്ത്രീകള്‍ ശ്രമം നടത്തി.
സംഘത്തിന്റെ നടത്തിപ്പുകാരന്‍ ജോണ്‍ സമാനരീതിയിലുള്ള നിരവധി കേസുകളില്‍ മുമ്പ് പിടിയിലായിട്ടുണ്ട്. ജോണിന്റെ മകളുടെ പേരിലുള്ളതാണ് അനാശാസ്യ നടത്തിപ്പിനായി ഉപയോഗിച്ചിരുന്ന പാലകരയിലെ വീട്.
മാസങ്ങളായി ഈ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബുധനാഴ്ച കാറില്‍ ആളുകള്‍ വന്നിറങ്ങുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിന് വിവരം നല്‍കിയത്. പൊലീസെത്തുവോളം ഇവര്‍ വീട് വളയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications