Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വാനരപ്പട രംഗത്തിറങ്ങുന്നു

Langoors to keep monkeys away during CWG
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദികളില്‍ വില്ലന്മാരെയെത്തുന്ന പ്രശ്‌നക്കാരായ കുരങ്ങന്മാര്‍ക്ക് അതേ നാണയത്തില്‍ മറുപടി. വാനരകുടുംബത്തില്‍പ്പെട്ട ലംഗൂറുകളെ രംഗത്തിറക്കിയാണ് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കുരങ്ങുശല്യം നേരിടാനൊരുങ്ങുന്നത്.

ലംഗൂറുകളെ ശരിയ്ക്കും ഗുണ്ടാ കുരങ്ങന്‍മാരെന്ന് തന്നെ പറയാം. സാദ കുരങ്ങന്‍മാരെ കണ്ടാല്‍ ഹാലിളകുന്ന ലംഗൂറുകള്‍ ഗെയിംസ് വേദികളിലും വില്ലേജിലും സദാ സമയവും കാവലിനുണ്ടാവും.

കുരങ്ങന്മാരെ തല്ലിയോടിച്ചാല്‍ മൃഗപീഡനത്തിന് അകത്താവുമെന്ന സാഹചര്യത്തിലാണ് ദില്ലിയില്‍ ലംഗൂര്‍പ്പടയെ വിന്യസിയ്ക്കാന്‍ തീരുമാനിച്ചത്. 37 ലംഗൂറുകള്‍ ഗെയിംസ് വേദിയില്‍ സുരക്ഷയ്ക്കായുണ്ടാവുക. സുരക്ഷാ സൈനികരെപ്പോലെ ഇവര്‍ക്ക് വേതനവും ആനുകൂല്യങ്ങളുമുണ്ടാവും.

ശല്യക്കാരായ കുരങ്ങന്മാരെ ഓടിയ്ക്കാന്‍ ഇപ്പോള്‍ തന്നെ ദില്ലിയിലെ പല ഓഫീസുകളിലും ലംഗൂറുകളുടെ കാവലുണ്ട്. രാജസ്ഥാനില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കി ഇവയെ കൊണ്ടുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+