പര്‍ദ്ദ പ്രശ്‌നം: റിയാനയ്ക്ക് 4പൊലീസുകാരുടെ കാവല്‍
കാസര്‍കോട്: പര്‍ദ ധരിക്കാത്തതിനു മതമൗലികവാദികളുടെ വധഭീഷണി നേരിടുന്ന വനിതാ എന്‍ജിനീയര്‍ റയാന ആര്‍. ഖാസിയുടെ പോലീസ് സംരക്ഷണം സര്‍ക്കാര്‍ ശക്തിപ്പെടുത്തി.
നാലു പോലീസുകാരെയാണ് കാസര്‍കോട് കാരിയായ ഈ ഇരുപത്തിരണ്ടുകാരിയുടെ സംരക്ഷണത്തിന് ബുധനാഴ്ച മുതല്‍ നിയോഗിച്ചിട്ടുള്ളത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം രണ്ടു പോലീസുകരെ നിയോഗിച്ചിട്ടും ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് റിയാന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഡിജിപി, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പോയി മടങ്ങവേ പുലര്‍ച്ചെ ആറിനു കാഞ്ഞങ്ങാടിനടുത്തുവച്ചാണു റയാന സഞ്ചരിച്ച കാറിനു നേരേ ആക്രമണം നടന്നത്. റിയാന ജീന്‍സ് പോലുള്ള ആധുനിക വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ഇസ്ലാമിക വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യം.












Click it and Unblock the Notifications