ഞാന്‍ സമ്മര്‍ദ്ദത്തില്‍: മഞ്ഞളാംകുഴി അലി
മലപ്പുറം: താനിപ്പോള്‍ മാനസികമായ സമ്മര്‍ദത്തിലാണെന്നു മഞ്ഞളാംകുഴി അലി എംഎല്‍എ. എന്നാല്‍ അത് ആരുടേയും കുഴപ്പം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണ്. പനങ്ങാങ്ങര ജെംസ് കോളജിലെ യൂണിയന്‍ ഉദ്ഘാടന വേദിയിലാണ് അലി ഇങ്ങനെ പറഞ്ഞത്.
സിപിഎം നേതാക്കള്‍ അലിക്കെതിരേ പരസ്യമായി രംഗത്തുവരുകയും അതിന് ശേഷം മുസ്ലീം ലീഗ് അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഒരു വേദിയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കുന്നത്.












Click it and Unblock the Notifications