പ്രകോപനപരമായ എസ്എംഎസ്: 4 പേര്‍ പിടിയില്‍
കൊല്ലം: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായ എസ്എംഎസുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.
ഓച്ചിറ സ്വദേശികളായ ജയകുമാര്‍, സുഭാഷ്, മനു, ജിജോ എന്നിവരാണ് പിടിയിലായത്. ഇവരെ കരുനാഗപ്പള്ളി സിജെഎം കോടതിയില്‍ ഹാജരാക്കി.
അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് സന്ദേശങ്ങള്‍ അയക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
അയോധ്യ വിധി പ്രസ്താവിയ്ക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications