സിങ്‌വിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്

കേസില്‍ ഹാജരാകരുതെന്ന് സിംഗ്‌വിയോട് മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാല്‍ അത് ചെവിക്കൊള്ളാതെ അദ്ദേഹം കോടതിയിലെത്തിയതെന്നും ചെന്നിത്തല ഫാക്‌സ് സന്ദേശത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയ ലോട്ടറി കേസില്‍ സിങ് വിയുടെ ഇടപെടല്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായെന്നും ചെന്നിത്തല പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളുടെയും വികാരമാണ് സന്ദേശത്തിലുള്ളതെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. സിങ് വിയുടെ നടപടിയെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വിമര്‍ശിച്ചിരുന്നു.
തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിനെതിരെ യുഡിഎഫ് പ്രധാന ആയുധമായി സൂക്ഷിച്ച ലോട്ടറി കേസിലെ തിരിച്ചടി കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. സിങ്‌വിയുടെ ഇടപെടല്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിയ്ക്കുന്ന തരത്തില്‍ നടപടി എടുക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications