സര്‍ക്കാര്‍ ഓഫീസിലെ പൂജ പുതിയ കാര്യമല്ല: പിള്ള

മന്ത്രിമന്ദിരമായ മന്‍മോഹന്‍ ബംഗ്‌ളാവില്‍ പലരും പൂജ നടത്തിയിട്ടുണ്ട്. അതാരാണെന്ന് ഞാന്‍ പറയുന്നില്ല. സെക്രട്ടേറിയറ്റില്‍ പോലും പൂജ നടന്നിട്ടുണ്ട്. ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം- അദ്ദേഹം പറഞ്ഞു. പ്രസ് ക്‌ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു. ഡി.എഫ് അനായാസ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് ഇവിടെ നടക്കുന്നത്. ഏതില്‍ തൊട്ടാലും അഴിമതി. ലോട്ടറിയില്‍ ശിവകാശിയില്‍ അച്ചടിച്ച നറുക്കിടാത്ത ടിക്കറ്റ് വിറ്റാണ് പാവങ്ങളെ വഞ്ചിക്കുന്നത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി രണ്ടും മൂന്നും ലോഡ് ഇത്തരത്തിലുള്ള ലോട്ടറി ടിക്കറ്റുകളാണ് ദിനംപ്രതി വന്നുകൊണ്ടിരുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. കൊറിയന്‍ കമ്പനിക്ക് കെഎസ്ഇബി കരാര്‍ നല്‍കിയതിലും അഴിമതിയുണ്ട്- അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications