Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി കേസില്‍ നിന്നും പിന്‍മാറില്ല: സിങ്‌വി

Abhishek Manu Singhvi
കൊച്ചി: ലോട്ടറിക്കേസില്‍ നിന്നും താന്‍ പിന്‍മാറില്ലെന്ന് കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി. കോടതിയില്‍ ഹാജരായതിന്റെ പേരില്‍ തനിയ്‌ക്കെതിരെ പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിരിയ്ക്കുന്ന പ്രതിഷേധത്തില്‍ കഴമ്പില്ല.തന്നെ ആരും കോണ്‍ഗ്രസിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും രാവിലെ കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ വിഷയങ്ങളെയാണ് താന്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ഇത് രാഷ്ട്രീയപ്രശ്‌നമല്ല. ഭൂട്ടാന്‍ സര്‍ക്കാരിന് വേണ്ടിയാണ് താന്‍ കോടതിയില്‍ ഹാജരാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ നിലപാട് എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോട്ടറി വിവാദത്തില്‍ തിരിച്ചടിയേറ്റത് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+