മറ്റൊരു ഭൂമി കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍

പുതിയ ഗ്രഹത്തില്‍ അധികം ചൂടും അധികം തണുപ്പുമില്ലാത്ത കാലാവസ്ഥയാണെന്നും അതിനാല്‍ ജീവന് വളരെയധികം അനുകൂലമായ സാഹചര്യമാണുള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ അഞ്ഞൂറോളം ഗ്രഹങ്ങളില്‍ ഇത്തരമൊരു അന്തരീക്ഷം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പുതിയ ഗ്രഹത്തിന് ഭൂമിയെക്കാള്‍ മൂന്നിരട്ടി പിണ്ഡമുണ്ട്(മാസ്സ്) എന്ന് മാത്രല്ല അത് അതിന്റെ സൂര്യനോട് കൂടുതല്‍ അടുത്തുമാണ്. ഭൂമിയെക്കാള്‍ വ്യാസം കൂടുതലുള്ള ഗ്രഹം സ്വയം ഭ്രമണം ചെയ്യുന്നില്ല എന്ന് മാത്രമല്ല 37 ദിവസം കൊണ്ട് സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നുണ്ടത്രേ.
പുതിയ ഗ്രഹത്തില്‍ 31മുതല് 12 ഡിഗ്രി സെല്ഷ്യസ് വരെയാവും അന്തരീക്ഷ താപനില. ഈ ഗ്രഹത്തിന്റെ ഒരു വശത്ത് സ്ഥിരം പകലും മറു വശത്ത് സ്ഥിരം രാത്രിയുമായിരിക്കും. എന്നാല്‍, സ്ഥിരം പകലുള്ള, അധികം ചൂടും അധികം തണുപ്പും ഇല്ലാത്ത ചിലയിടങ്ങള്‍ ജീവന് അനുകൂല സാഹചര്യമുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ജലമുണ്ടായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പുതിയ ഗ്രഹത്തില്‍ ഏതെങ്കിലും രൂപത്തിലുള്ള ജീവന്‍ ഉണ്ടായിരിക്കാനും ഏറെ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അസ്‌ട്രോഫിസിക്കല്‍ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications