ന്യൂയോര്‍ക്ക്: ഫ്ലിന്റ് സ്റ്റോണ്‍ എന്ന ടെലിവിഷന്‍ സീരിയലിന്റെ 50-ാം വാര്‍ഷീകം പ്രമാണിച്ച് ഗൂഗിള്‍ സെപ്തംബര്‍ 30 ന് സ്വന്തം ലോഗോയില്‍ മാറ്റം വരുത്തി. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ എബിസിയില്‍ 1960 സെപ്തംബര്‍ 30 മുതല്‍ 1966 ഏപ്രില്‍ ഒന്നുവരെ തുടര്‍ന്ന സീരിയലാണ് ഫ്ലിന്റ്‍സ്റ്റോണ്‍.
ഇപ്പോഴും ഇത് ഡിവിഡിയിലും മറ്റും ലഭ്യമാണ്. ശിലായുഗത്തിലെ ഒരു മനുഷ്യനും അയാളുടെ കുടുംബ ജീവിതവുമായിരുന്നു ഈ അനിമേറ്റഡ് സീരിയലിന്റെ കഥാ തന്തു. ഇപ്പോഴും പല ചാനലുകളിലും ഈ സീരിയല്‍ പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്.
പ്രത്യേക ആഘോഷ അവസരങ്ങളില്‍ ഗൂഗിള്‍ ഹോം പേജിലെ ലോഗോ ആഘോഷം അനുസരിച്ച് മാറ്റുന്നത് ഗൂഗിളിന്റെ പതിവാണ്.