ചന്ദ്രനിലെ ആദ്യ കാല്‍വെപ്പിന്റെ ദൃശ്യം കണ്ടെടുത്തു

നഷ്ടപ്പെട്ടുവെന്ന് കരുതിയ ഈ വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സിഡ്‌നിയില്‍ പ്രദര്‍ശിപ്പിയ്ക്കും. അപ്പോളോ മിഷനില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരും ബഹിരാകാശ നിരീക്ഷകരും മാത്രമേ ഈ വീഡിയോ കണ്ടിട്ടുള്ളൂ.
ഏതാനും മിനിറ്റുകള്‍ മാത്രം നീളമുള്ള ഈ വീഡിയോ മാനവരാശിയുടെ നിസ്തുല നേട്ടങ്ങളിലൊന്നിനെയാണ് വെളിപ്പെടുത്തുന്നത്. നീണ്ട അന്വേഷങ്ങള്‍ക്കൊടുവില്‍ ആര്‍ക്കൈവ്‌സില്‍ നിന്നും വീഡിയോ കണ്ടെത്തുമ്പോള്‍ അതിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
1969 ജൂലൈ 20ന് അമേരിക്കന്‍ സമയം രാത്രി 10:56നാണ് നീല്‍ ആംസ്‌ട്രോങ് ചന്ദ്രോപരിതലത്തില്‍ ആദ്യചുവട് വെച്ചത്. ഈ സമയം അപ്പോളോ ബഹിരാകാശ വാഹനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഗോള്‍ഡ്‌സ്‌റ്റോണ്‍ സ്‌റ്റേഷനില്‍ വ്യക്തമായി ലഭിച്ചിരുന്നില്ല. സിഗ്‌നലുകള്‍ സ്വീകരിക്കേണ്ട സെറ്റിങ്‌സ് ശരിയല്ലാത്തതായിരുന്നു കാരണം. ഇത് മൂലം നാസയ്ക്ക് ലഭിച്ച ദൃശ്യങ്ങളില്‍ ആംസ്ട്രോങിന്റെ ദൃശ്യങ്ങള്‍ മങ്ങിയിരുന്നു
എന്നാല്‍ ആസ്‌ത്രേലിയയിലെ സ്‌റ്റേഷനില്‍ ലഭിച്ച ദൃശ്യങ്ങളില്‍ ആംസട്രോങ്ങിനെ ശരിക്ക് കാണാം. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്. ആസ്‌ത്രേലിയയില്‍ സ്ഥാപിച്ചിരുന്ന ടെലിസ്‌ക്കോപ്പ് അപ്പോളോയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിയ്ക്കാന്‍ നേരത്തെ സജ്ജമാക്കിയിരുന്നു.
പുറംലോകം കണ്ടിട്ടില്ലാത്ത വീഡിയോ ദൃശ്യത്തിന് കൂടുതല്‍ വ്യക്തതയുണ്ടായിരുന്നതായി റിക്കാര്‍ഡിങ് പുനരുദ്ധാരണ പദ്ധതിയുടെ ചുമതലയുളള ആസ്‌ത്രേലിയന്‍ വാനനിരീക്ഷകന്‍ സര്‍ക്കിസിയന്‍ പറയുന്നു. ബ്ലാക്ക് ആന്റ്് വൈറ്റ് ഫിലിമിനെ ഏറെ കഷ്ടപ്പെട്ടാണ് ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കിയതെന്നും സര്‍ക്കിസിയന്‍ പറഞ്ഞു.
വരുന്ന ബുധനാഴ്ച ആസ്‌ത്രേലിയന്‍ ജ്യോഗ്രഫിക് മാഗസിനിന്റെ അവാര്‍ഡ് നിശയില്‍ ഈ വീഡിയോയുടെ ആദ്യ പ്രദര്‍ശനം നടക്കും. അപ്പോളോ 11ന്റെ പൈലറ്റായിരുന്ന ജ്യോതിശാസ്ത്രജ്ഞന്‍ ബസ് ആള്‍ഡ്രിന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിക്കും.












Click it and Unblock the Notifications