ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പടിഞ്ഞാറന്‍ പാപ്പുവ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിച്ചര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 2.11നാണ് അനുഭവപ്പെട്ടത്.
അരു ദ്വീപില്‍ ഡോബോയ്ക്കു വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 12.3 കിലോമീ റ്റര്‍ ആഴത്തിലായിരുന്നു ചലനം.
ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറം 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടതിന്റെ തുടര്‍ചലനമായാണ് ശക്തമായ ചലനം വീണ്ടുമുണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂചലനത്തെത്തുടര്‍ന്ന് പസഫിക് സൂനാമി മുന്നറിയിപ്പു കേന്ദ്രം സൂനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.












Click it and Unblock the Notifications