Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ ബഹിരാകാശത്ത് ഹോട്ടല്‍ തുടങ്ങുന്നു

Space
മോസ്‌കോ: അന്യഗ്രഹങ്ങളിലും ബഹിരാകാശത്തുമെല്ലാം മനുഷ്യന് താമസമുറപ്പിക്കാന്‍ കഴിയുന്നതിനെക്കുറിച്ച് ശാസ്ത്രലോകം ഗവേഷണങ്ങള്‍നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ബഹിരാകാശത്ത് ഒരു ഹോട്ടല്‍ സ്ഥാപിക്കാന്‍ റഷ്യ തയ്യാറെടുത്തുകഴിഞ്ഞു.

ഓര്‍ബിറ്റല്‍ ടെക്‌നോളജീസ് എന്ന റഷ്യന്‍ കമ്പനിയാണ് ബഹിരാകാശ ഹോട്ടല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. 2015-2016 ഓടെ ബഹിരാകാശത്ത് ഒരു ആഡംബര ഹോട്ടല്‍ നിര്‍മ്മിക്കുമെന്ന് ഓര്‍ബിറ്റല്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ഏഴ് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ബഹിരാകാശ ഹോട്ടലിനകത്ത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ട എല്ലാ വിധ സുഖസൌകര്യങ്ങളും ഉറപ്പാക്കും. ഹോട്ടലിന്റെ ചുവരുകളില്‍ പ്രത്യേകം തയ്യാറാക്കിയ ദ്വാരങ്ങളില്‍ കൂടി ഭൂമിയുടെ മനോഹര രൂപം കാണുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമത്രേ.

ബഹിരാകാശ ഹോട്ടല്‍ പദ്ധതിക്ക് കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുമെന്ന് പറഞ്ഞ ഓര്‍ബിറ്റല്‍ ടെക്‌നോളജീസ് സിഇഒ സെര്‍ജി കോസ്‌റ്റെങ്കോ പക്ഷേ യഥാര്‍ത്ഥ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍കെകെ എനര്‍ജിയ എന്നിവയുടെ സഹായത്തോടെയാണ് ഓര്‍ബിറ്റല്‍ ഹോട്ടല്‍ നിര്‍മ്മിക്കുന്നത്.

വ്യക്തികളും സാങ്കേതിക വിദഗ്ധരും പര്യവേക്ഷകരുമെല്ലാം ഹോട്ടലിലെ ഇടപാടുകാരായിരിക്കും. റഷ്യയുടെ ബഹിരാകാശ വിനോദ സഞ്ചാര കേന്ദ്രം അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷന് വെല്ലുവിളി ആയിരിക്കില്ല.

കാരണം, ഗവേഷണ, ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സ്‌പേസ് സ്‌റ്റേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+