ഓഹരി വിപണിയില്‍ കാളപ്പോര്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച കാളകളുടെ പോരായിരുന്നു. 33 മാസത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേയ്ക്കാണ് വിപണി വൈകീട്ട് ക്ലോസ് ചെയ്തപ്പോള്‍ എത്തിയത്.
സെന്‍സെക്സ് 20,445.04 (+ 375.92)
നിഫ്ടി 6143.40 (+ 113.45)
വാഹന കമ്പനികള്‍ സെപ്തംബര്‍ മാസം മികച്ച വില്പന നടത്തിയത് വാഹനനിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ക്ക് പ്രീയം കൂട്ടി. ഉച്ചതിരിഞ്ഞ് ആരംഭിച്ച യുറോപ്യന്‍ വിപണിയും മുകളിലോട്ടായിരുന്നു. അത് ഇന്ത്യന്‍ വിപണിയില്‍ അധിക ഊര്‍ജ്ജം പകര്‍ന്നു.
6100 ന് മുകളില്‍ നിഫ്ടി അവസാനിച്ചത് വിപണിയ്ക്ക് പുതു ഊര്‍ജ്ജം നല്‍കിയിരിയ്ക്കുകയാണ്. ആത്മവിശ്വാസവും. വെള്ളിയാഴ്ച നിഫ്ടി 6150 വരെ എത്തുകയും ചെയ്തു. വെള്ളിയാഴ്ചയും വിദേശ ഫണ്ടുകള്‍ വന്‍ തോതില്‍ വാങ്ങല്‍ നടത്തി. സെപ്തംബര്‍ മാസം മാത്രം 27,500 കോടി രൂപയാണ് വിദേശ ഫണ്ടുകള്‍ വിപണിയില്‍ ഒഴുക്കിയത്.
പക്ഷേ ഹീറൊ ഹോണ്ടയും ഭാരതിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും ഒക്കെ താഴോട്ടായിരുന്നു എന്നത് അതിശയം ഉണ്ടാക്കി.
തിങ്കളാഴ്ചയും വിപണി മുകളിലോട്ട് തന്നെ കുതിയ്ക്കുമെന്ന് വേണം കരുതാന്‍.












Click it and Unblock the Notifications