എയര്‍ബസ്സ് നിര്‍മാണവും ബാംഗ്ലൂരിലേക്ക്
ബാംഗ്ലൂര്‍: ആകാശത്തെ പറക്കും ഭീമന്‍ എ 320 എയര്‍ബസ്സിന്റെ നിര്‍മാണം ഭാഗികമായി ബാംഗ്ലൂരിലേക്ക്. പ്രമുഖ യാത്രാവിമാനമായ എയര്‍ബസ്സിന്റെ സുപ്രധാനഘടകങ്ങള്‍ ഇനി ബാംഗ്ലൂരിലായിരിക്കും നിര്‍മിക്കുക.
യൂറോപ്പിലെ സ്പിരിറ്റ് എയ്‌റോസിസ്റ്റംസ് എന്ന കമ്പനിയുമായി സഹകരിച്ച് ബാംഗ്ലൂര്‍ ആസ്ഥാനമായ ഡൈനാമിറ്റ് ടെക്‌നോളജീസാണ് വിമാനഘടകങ്ങള്‍ നിര്‍മിയ്ക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.
വിമാനത്തിന്റെ ചിറകിലെ ഫഌപ്പ് ട്രാക്ക് ബീമുകളാണ് ബാംഗ്ലൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കമ്പനിയില്‍ നിര്‍മിക്കുന്നത്. വിമാനത്തിന്റെ വേഗവും ഗതിയും നിയന്ത്രിക്കുന്ന റഡാര്‍ ഫഌപ്പുകളാണ് ഇവ. പ്രാണാ എന്ന പേരില്‍ പുതിയ ഫാക്ടറി ഡൈനാമറ്റിക് ടെക്‌നോളജീസ് ബാംഗ്ലൂരില്‍ തുടങ്ങിയിട്ടുണ്ട്.
ഐടി., ബിടി ഔട്ട്‌സോഴ്‌സിങ്ങിനു പിറകെ വ്യോമയാന വ്യവസായത്തിന്റെയും കൂടി പുറംജോലി കേന്ദ്രമായി ഇതോടെ ബാംഗ്ലൂര്‍ മാറുകയാണ്.












Click it and Unblock the Notifications