ഗെയിംസ്: ഇന്ത്യന്‍ സംഘത്തിന് സാരിയും ഷെര്‍വാണിയും

ആതിഥേയ രാജ്യമെന്നനിലയില്‍ ആദ്യം അണിനിരക്കുന്ന ഇന്ത്യന്‍ സംഘത്തിലെ വനിതാ താരങ്ങള്‍ ചുവപ്പും പച്ചയും കലര്‍ന്ന സാരിയും പുരുഷന്‍മാര്‍ മറൂണ്‍ നിറത്തിലുള്ള ഷെര്‍വാണിയുമാണ് ധരിയ്ക്കുക.
കായികമാമാങ്കം ആരംഭിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ഗെയിംസ് ഗ്രാമം ഉത്സാഹത്തിലാണ്. ആറായിരത്തോളം കായികതാരങ്ങള്‍ ഇതിനോടകം ഗെയിംസ് ഗ്രാമത്തിലെത്തിക്കഴിഞ്ഞു.
എല്ലാ വൈകുന്നേരങ്ങളിലും ഗെയിംസ് ഗ്രാമത്തില്‍ നടക്കുന്ന വിവിധ കലാപരിപാടികള്‍ക്കും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
9ാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്ഥാനം നേടാനാണ് ശ്രമമെന്ന് ഇന്ത്യന്‍ സംഘത്തിന്റെ മേധാവി ഭുവനേശ്വര്‍ കലിത പറഞ്ഞു. രണ്ടാം സ്ഥാനം കിട്ടിയില്ലെങ്കില്‍ മൂന്നാം സ്ഥാനമെങ്കിലും ഇന്ത്യയ്ക്കുറപ്പായി ലഭിക്കുമെന്നും സംഘത്തിന്റെ കലിത അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇന്ത്യന്‍ സംഘത്തിന് ഗെയിംസ് ഗ്രാമത്തില്‍ സ്വീകരണം. അതിന് ശേഷം ഉദ്ഘാടന ചടങ്ങില്‍ ആര് ഇന്ത്യന്‍ പതാകയേന്തുമെന്ന്് പ്രഖ്യാപിക്കും. ഇന്ത്യന്‍ സംഘം ഗെയിംസ് ഗ്രാമത്തില്‍ എത്തുന്നത് ഒക്‌ടോബര്‍ എട്ടുവരെ തുടരും.
ഗെയിംസ് ഗ്രാമത്തിലെ സൗകര്യങ്ങളില്‍ സംഘം അതീവ തൃപ്തരാണ്. ബോക്‌സിങ്, ഷൂട്ടിങ്, ആര്‍ച്ചറി, അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങളിലാണ് ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്നത് ഗെയിംസ് ഗ്രാമത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കലിത പറഞ്ഞു.












Click it and Unblock the Notifications