ഫേസ്ബുക്കിന് ഇന്ത്യയില്‍ ഓഫീസ്
മുംബൈ: സോഷ്യല്‍ നെറ്റ് വര്‍ക്കിങ് രംഗത്തെ അതികായന്‍മാരായ ഫേസ്ബുക്ക് ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചു. ഹൈദരാബാദിലാണ് കമ്പനിയുടെ ആദ്യ ഓഫീസ് തുറന്നിരിയ്ക്കുന്നത്. രാജ്യത്ത് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്.
ഓഫീസ് ഉദ്ഘാടന ത്തോടനുബന്ധിച്ച് ഈ മാസം 22 മുതല്‍ കലാമത്സരങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ 15ന് ജേതാക്കളെ പ്രഖ്യാപിക്കും.
ഇന്ത്യയില്‍ ഒന്നരക്കോടിയോളം പേര്‍ ഫേസ്ബുക്ക് ഉപയോക്താക്കളെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദില്ലിയും മുംബൈയുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. കാലിഫോര്‍ണിയയിലെ പോളോ അള്‍ട്ടോയിലാണ് ഫേസ്ബുക്കിന്റെ ആസ്ഥാനം. നേരത്തെ വിക്കിപീഡിയ ഇന്ത്യയില്‍ ഓഫീസ് ആരംഭിയ്ക്കുമെന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications