Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിംസിന്റെ മറവില്‍ ലൈംഗികവിപണി വളരുന്നു

CWG Logo
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുള്ള സെക്‌സ് ടൂറിസം കൊഴുപ്പിക്കാന്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും പെണ്‍കുട്ടികളെ ദില്ലിയിലെത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഗെയിംസുമായി ബന്ധപ്പെട്ട ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തലസ്ഥാനത്തെ ചുവന്ന തെരുവില്‍ എത്തിക്കുന്നുവെന്ന്് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണത്രേ പ്രധാനമായും ഇത്തരത്തില്‍ ദില്ലിയിലെ വേശ്യാലയങ്ങളില്‍ എത്തിക്കുന്നത്.

ഗോത്ര മേഖലകളില്‍ ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളിലെ നൂറുകണക്കിന് ബാലികമാരെ ഇത്തരത്തില്‍ ദില്ലിയില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തിലെ വേശ്യാലയങ്ങള്‍ക്ക് പുറമെ മസാജ് പാര്‍ലറുകളും എസ്‌കോര്‍ട്ട് ഏജന്‍സികളുമാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരകളാക്കുന്നത്്.

ഗെയിംസിനു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ തലസ്ഥാനത്ത് ലൈംഗികക്കച്ചവടത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍, ഇത്തരം സ്ഥാപനങ്ങളില്‍ പലതിലും വിദേശികളെ ആകര്‍ഷിക്കാന്‍ ജീവനക്കാര്‍ക്ക് വേണ്ടി ഇംഗ്ലീഷ് ഭാഷാ പരിശീലനം നല്‍കിവരുന്നതായും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+