ബന്ദികളാക്കിയ പൊലീസുകാരെ വിട്ടയച്ചു
റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിന്നും തട്ടിക്കൊണ്ടു പോയ നാല് പൊലീസുകാരെയും മാവോവാദികള്‍ മോചിപ്പിച്ചു. ഇതോടെ 12 ദിവസം നീണ്ടുനിന്ന ബന്ദി നാടകത്തിന് വ്യാഴാഴ്ച രാത്രിയോടെയാണ് വിരാമമായത്.
ബന്ദികളായ പൊലീസുകാരെ രാത്രി ബിജാപൂര്‍ ജില്ലയിലെ ഒരു പ്രദേശിക വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്കു കൈമാറുകയായിരുന്നു.നാലു പേരും സുരക്ഷിതരാണെന്നു ദണ്ഡേവാഡ പൊലീസ് സൂപ്രണ്ട് എസ്ആര്‍പി.കല്ലൂരി പറഞ്ഞു.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം ഭഗത്, കോണ്‍സ്റ്റബിള്‍മാരായ ബി.ടോപ്പോ, നരേന്ദ്ര ഭോസ്ലെ, സുഭാഷ് രാത്രെ എന്നിവരെയാണു മാവോവാദികള്‍.
വിട്ടയച്ചത്. മാവോയിസ്റ്റ് അനുകൂല എഴുത്തുകാരനായ വര്‍വര റാവുവിന്റെ ഇടപെടലാണു മോചനത്തിനു സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന മാവോവാദികളെ വിട്ടയക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ പൊലീസുകാരെ മോചിപ്പിക്കുകയുള്ളു എന്നായിരുന്നു മാവോവാദികളുടെ മുന്‍ നിലപാട്.
മോചനത്തിന് വന്‍ തുക മാവോവാദികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മാനുഷിക പരിഗണന കണക്കിലെടുത്താണ് നാല് പേരെയും വിട്ടയച്ചതെന്ന് മാവോവാദികള്‍ അറിയിച്ചു












Click it and Unblock the Notifications