മുകേഷ് അംബാനി പുസ്തകമെഴുതുന്നു

ബിസിനസ് രംഗത്ത് വിജയക്കൊടി നാട്ടിയ അംബാനിയുടെ ബിസിനസ് വീക്ഷണങ്ങള്‍ കൂടിയുള്‍പ്പെടുന്ന പുസ്തകം 2011ല്‍ പുറത്തിറങ്ങുമെന്നാണ് സൂചന. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
പുസ്തകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പെന്‍ഗ്വിന്‍ ബുക്‌സോ, അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ കൂട്ടാക്കിയിട്ടില്ല.
അംബാനി കുടുംബത്തെക്കുറിച്ചും അവരുടെ ബിസിനസ് രംഗത്തെ വളര്‍ച്ചയെക്കുറിച്ചും പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അംബാനി കുടുംബത്തില്‍ നിന്നൊരാള്‍ ബിസിനസ് സംബന്ധമായി പുറത്തിറങ്ങുന്ന ആദ്യ പുസ്തകം ഇതായിരിക്കും.
ധീരുഭായ് അംബാനി-കോകില ബെന്‍ ദമ്പതികളുടെ മൂത്ത മകനായ മുകേഷ് 1981ലാണ് റിലയന്‍സ് ബിസിനസ് ഗ്രൂപ്പില്‍ ചേരുന്നത്. മുംബൈ സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങും അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎയും പൂര്‍ത്തിയാക്കിയശേഷമായിരുന്നു മുകേഷിന്റെ ബിസിനസ് പ്രവേശനം.












Click it and Unblock the Notifications