ഗെയിംസ് വേദിയെ പ്രകമ്പനം കൊള്ളിക്കാന്‍ വുവുസെല

കോമണ്‍വെല്‍ത്ത് ഗെയിംസിനായി സംഘാടക സമിതി പുറത്തിറക്കിയ ഔദ്യോഗിക പ്രചാരണ ഉല്‍പന്നങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ച വുവുസേല, ഗെയിംസ് വേദികളെ ശബ്ദമുഖരിതമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു
'ഗെയിംസ് വേദികള്‍ ശബ്ദമുഖരിതമാക്കാന്‍ പോവുകയാണ് ഞങ്ങള്‍ എന്നാല്‍ വുവുസെലയെ ഗെയിംസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ പരാമര്‍ശിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മിഷണര്‍ ഹാരിസ് എംപുലേലോ മജീകെ പറയുന്നത്.
വേദികളില്‍ വുവുസേല ഉപയോഗിക്കുന്നതിനു ദില്ലി പൊലീസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഔദ്യോഗിക ഉത്ഘാടനത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ ഉത്സവലഹരിയിലായ ദില്ലി വുവുസേലകള്‍ കൂടി എത്തുന്നതോടെ, തീര്‍ത്തും ഉത്സാഹത്തിമര്‍പ്പിലാകും.
250 രൂപയുള്ള വുവുസേലകള്‍ ഗെയിംസ് വില്ലേജിലും ഗെയിംസ് അനുബന്ധ വിപണന കേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്നാണ് സൂചന.
ഗെയിംസ് വുവുസേല ഉപയോഗിക്കുന്നതിനെതിരെ ബിജെപി നേതാവ് വി.കെ. മല്‍ഹോത്ര രംഗത്തെത്തിയിരുന്നു. വിദേശ ഉല്‍പന്നത്തെ കൂട്ടുപിടിച്ചു ഗെയിംസ് ആഘോഷിക്കേണ്ട ആവശ്യം ഇന്ത്യക്കാര്‍ക്കില്ലെന്നായിരുന്നു മല്‍ഹോത്രയുടെ അഭിപ്രായം.












Click it and Unblock the Notifications