ഇ കഫേകളില്‍ നിരീക്ഷണത്തിന് പുതിയ സോഫ്റ്റ്‌വേര്‍
കൊച്ചി: ഇന്റര്‍നെറ്റ് കഫേകളില്‍ വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സോഫ്റ്റ്‌വേര്‍ വരുന്നു.
സൈബര്‍ കുറ്റങ്ങള്‍ തടയുന്നതിനായി സൈബര്‍ കഫേകളെ ബന്ധിപ്പിക്കുന്ന 'ക്ലിങ്ക് സൈബര്‍ കഫേ മാനേജര്‍ ' എന്ന സംവിധാനമാണ് സ്ഥാപിക്കുന്നത്.
സൗജന്യമായ സോഫ്റ്റ്‌വേര്‍ സംവിധാനമാണിത്. ഈ സോഫ്റ്റ് വെയര്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, പേര്, ഫോണ്‍ നമ്പര്‍ , എത്തിയ സമയം, ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയ സമയം തുടങ്ങിയ വിവരങ്ങള്‍ അനായാസം ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ കഴിയും.
ഈ സംവിധാനം സ്ഥാപിച്ചിട്ടുള്ള കഫേകളില്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേക ലോഗിന്‍ ഐഡി വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാന്‍ കഴിയുകയുള്ളു.
കേരളത്തില്‍ കോട്ടയം ജില്ലയില്‍ ഉടനെ പുതിയ സംവിധാനം നിലവില്‍ വരും. ഇതിനു മുന്നോടിയായി ജില്ലയിലെ ഇന്റര്‍നെറ്റ് കഫേകള്‍ നടത്തുന്നവരെ ബോധവത്കരിക്കുന്നതിനായി കോട്ടയത്ത് ശനിയാഴ്ച യോഗം ചേരുന്നു. . ജില്ലാ പോലീസ് ആസ്ഥാനത്തുള്ള കംപ്യൂട്ടര്‍ സെല്‍ ആണ് യോഗം സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications