വനിതാ സ്ഥാനാര്‍ത്ഥി പൊള്ളലേറ്റ് മരിച്ചനിലയില്‍
ആലപ്പുഴ: കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ആറാട്ടുകുളം പഞ്ചായത്ത് 13ാം വാര്‍ഡിലെ സ്ഥാനാര്‍ഥി പുതുമംഗലം കള്ളിക്കാട് റീജ(25)ആണ് മരിച്ചത്.
മണ്ണണ്ണയൊഴിച്ച് തീകൊളുത്തിയതാകാമെന്ന് പൊലീസ് പറയുന്നു. റീജയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ റീജയ്ക്ക് താല്‍പര്യമില്ലായിരുന്നുവത്രേ. എന്നാല്‍ ഭര്‍തൃപിതാവ് ഇതിനായി നിരന്തരം പ്രേരിപ്പിക്കാറുണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു അവര്‍. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications