മോഷണം തടയാന്‍ ക്ഷേത്രങ്ങളില്‍ അലാം ബെല്‍
തിരുവനന്തപുരം: മോഷണം തടയാനായി ക്ഷേത്രങ്ങളില്‍ അലാം ബെല്ലുകള്‍ സ്ഥാപിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലാണ് അലാം സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ സംരക്ഷണ സമിതികളും രൂപീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനങ്ങള്‍.
സബ് ഗ്രൂപ്പ് ഓഫിസറോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറോ ആകും സംരക്ഷണ സമിതി കണ്‍വീനര്‍. ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങള്‍, ക്ഷേത്രപരിസരത്തെ മൂന്നു പ്രധാന വ്യക്തികള്‍, സ്ഥലത്തെ പൊലീസ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
ക്ഷേത്രപരിസരത്തു രാത്രി കാവലിനായി ആവശ്യമെങ്കില്‍ വിമുക്തഭടന്‍മാരെ നിയമിക്കും. എല്ലാ ക്ഷേത്രത്തിലുമുള്ള വിലപിടിപ്പുള്ള സാധനങ്ങളുടെ പേര് റജിസ്റ്ററില്‍ എഴുതി സൂക്ഷിക്കും.
ഇവയുടെ ഫോട്ടോയും സൂക്ഷിക്കും. ക്ഷേത്രങ്ങളില്‍ ബെല്‍ സ്ഥാപിക്കാന്‍ വേണ്ടിവരുന്ന ചെലവിന്റെ വിശദാംശം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കാന്‍ ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications