കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തം: കള്ളില്‍ ചേര്‍ന്നത് മെഥനോള്‍

  • By Lakshmi
Google Oneindia Malayalam News

Toddy Shop
മലപ്പുറം: മലപ്പുറം ജില്ലയില്‍ 26 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന് കാരണം കള്ളില്‍ മെഥനോള്‍ കലര്‍ന്നതാണെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. മെഥനോളിന് പുറമേ ഡയസാപാമിന്റെ സാന്നിധ്യവും സാംപിളുകളില്‍ കണ്‌ടെത്തിയിട്ടുണ്ട്.

വിവിധ കേസുകളിലായി നാല്‍പതോളം സാംപിളുകള്‍ പരിശോധിച്ചാണ് ഫോറന്‍സിക്
റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കുറ്റിപ്പുറം ഷാപ്പില്‍ നിന്നെടുത്ത സാംപിളില്‍ മെഥനോളിന്റെ അളവ് കൂടിയനിലയില്‍ കണ്ടെത്തി.

കള്ളില്‍ വീര്യം കൂട്ടാന്‍ ഡയസാപാം ചേര്‍ക്കാറുണ്ടെങ്കിലും മെഥനോള്‍ കലര്‍ന്നത് ഗുരുതരമായ സംഗതിയായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്്.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീടുകളിലും മറ്റും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X