Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി കേസ്: സിങ്‌വി പിന്‍മാറി

Abhishek Singhvi
കൊച്ചി: വിവാദങ്ങള്‍ക്കും പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കുമൊടുവില്‍ അന്യസംസ്ഥാന ലോട്ടറി നിയന്ത്രണ ഓര്‍ഡിനന്‍സ് കേസ് വാദിക്കുന്നതില്‍നിന്നു പിന്‍മാറുകയാണെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി വ്യക്തമാക്കി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നു ശാസനയോ ഇടപെടലോ ഉണ്ടായതുകൊണ്ടല്ല ഈ പിന്‍മാറ്റം. പൊതുവികാരം പരിഗണിച്ചു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് നീട്ടിവയ്ക്കാന്‍ സമ്മതമാണെന്നു രാവിലെ ഹൈക്കോടതിയില്‍ ഹാജരായി അറിയിച്ച്, തിരികെ ഹോട്ടലിലെത്തിയശേഷമാണു കേസില്‍നിന്നു പിന്‍മാറുന്നതായി സിങ്‌വി പ്രഖ്യാപിച്ചത്.

ബുധനാഴ്ചത്തെ നടപടികളുടെ തുടര്‍ച്ചയായാണു രണ്ടാം ദിവസവും ഹാജരായതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യദിവസം കേസ് നീട്ടിവയ്ക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സിങ്‌വി ശക്തിയായി എതിര്‍ത്തതുകൊണ്ടാണു കേസ് വ്യാഴാഴ്ചത്തേയ്ക്ക് വച്ചത്.

എന്നാല്‍ സിങ്വി തന്നെ, കേസ് മാറ്റാന്‍ സമ്മതമാണെന്ന് വ്യാഴാഴ്ച കോടതിയില്‍ ഹാജരായി അറിയിക്കുകയായിരുന്നു. അതേസമയം, മുന്‍കൂര്‍ നികുതി പ്രശ്‌നത്തില്‍ ഡിവിഷന്‍ ബെഞ്ച് മുന്‍പാകെയുള്ള അപ്പീലില്‍ ഭൂട്ടാന്‍ സര്‍ക്കാരിനുവേണ്ടി ദീര്‍ഘനേരം വാദം നടത്തിയശേഷമാണു സിങ്‌വി ഈ കേസിന് എത്തിയത്.

ലോട്ടറി ഓര്‍ഡിനന്‍സ് കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരാകാനുള്ള തീരുമാനം വ്യക്തിപരവും തൊഴില്‍പരവും മാത്രമാണെന്ന് സിങ്‌വി ആവര്‍ത്തിച്ചു.

'കേന്ദ്രനിയമങ്ങള്‍ നടപ്പാക്കാന്‍വേണ്ടി ഭൂട്ടാന്‍ സര്‍ക്കാരിന്റെ അഭിഭാഷകനായാണു ഹാജരായത്. അതില്‍ രാഷ്ട്രീയമില്ല. ഇതൊരു വിവാദ വിഷയമാണെന്നു തിരിച്ചറിഞ്ഞതു കേരളത്തില്‍ വന്നശേഷമാണ്. പൊതുവികാരം മാനിച്ച് കേസില്‍ നിന്നു പിന്‍മാറുന്നു-സിങ്‌വി പറഞ്ഞു. വൈകിട്ടത്തെ വിമാനത്തില്‍ സിങ്‌വി ദല്ലിയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

സിങ്‌വി പിന്മാറിയ സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ മറ്റു മുതിര്‍ന്ന അഭിഭാഷകരെ കണ്ടെത്താനാണു മേഘയുടെ നീക്കം. സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതാക്കളുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ലോട്ടറി മാഫിയയ്‌ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സിങ്‌വിക്കെതിരേ രണ്ടാം ദിവസവും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+