പാലക്കാട് നഗരസഭ അധ്യക്ഷ ബിജെപിയില്‍
പാലക്കാട്: പാലക്കാട് നഗരസഭ അധ്യക്ഷ വി ദേവയാനി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. സംവരണ സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്നും അവര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ അവര്‍ ബിജെപി നേതാക്കളുമായി ജില്ലാ കാര്യാലയത്തില്‍ ചര്‍ച്ചനടത്തി. ദേവയാനി ആവശ്യപ്പെട്ട സീറ്റിന് പകരം മറ്റൊരു സീറ്റാണ് അവര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. ഇത് തന്നെ തോല്‍പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് അവര്‍ പാര്‍ട്ടി വിട്ടത്.
പട്ടികജാതി സംവരണ സീറ്റില്‍ തന്നെയായിരിക്കും ദേവയാനി ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications