സ്മാര്‍ട്‌സിറ്റി: ടീകോം മറുപടിക്കത്ത് നല്‍കി
കൊച്ചി: സ്മാര്‍ട്ട്‌സിറ്റി വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് ടീകോം സര്‍ക്കാരിന് മറുപടി കത്തയച്ചു.
പദ്ധതി സംബന്ധിച്ച ഭാവിനടപടികള്‍ ഇനി കൈക്കൊള്ളേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കഴിഞ്ഞ ദിവസമാണ് ടീകോം സംസ്ഥാന സര്‍ക്കാരിന് മറുപടി നല്‍കിയത്.
പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് കത്തെന്ന് ടീകോം അധികൃതര്‍ വ്യക്തമാക്കി. 12 ശതമാനം ഭൂമിയിലെ സ്വതന്ത്ര നിര്‍മാണാവകാശം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ ഏതെല്ലാം വിധത്തില്‍ പരിഹരിക്കാമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെല്ലാം നിയമപരമായ അടിത്തറയുള്ള മറുപടികളാണ് ടീകോം നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കത്തിന് മറുപടി നല്‍കാന്‍ സപ്തംബര്‍ 30 വരെ സമയം അനുവദിക്കണമെന്ന് സ്മാര്‍ട്ട്‌സിറ്റി സി.ഇ.ഒ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ടീകോം നല്‍കുന്ന കത്തിന്റെ മറുപടിയെ ആശ്രയിച്ചാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാവിയെന്ന് കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം മന്ത്രി എസ്.ശര്‍മ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications