സ്വര്‍ണവില റെക്കോഡ് ഭേദിച്ച് കയറുന്നു
ലണ്ടന്‍: അന്താരാഷ്ട വിപണിയില്‍ തുടര്‍ച്ചയായ ആറാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന.
ഒരു ട്രോയ് ഔണ്‍സ് (31.1034768 ഗ്രാം) സ്വര്‍ണത്തിന് വില ശനിയാഴ്ച രാവിലെ 1,317.80 ഡോളറായിരുന്നു.
ഡോളറിന്റെ മൂല്യം കുറയുന്നതാണ് സ്വര്‍ണ വില അന്താരാഷ്ട വിപണിയില്‍ കയറാന്‍ കാരണമാവുന്നത്.
ഇതു തുടരുകയാണെങ്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1325 ഡോളര്‍ വരെ കയറാനാണ് സാദ്ധ്യത. ഈ വര്‍ഷാന്ത്യം വരെ ഡോളറിന്റെ മൂല്യ തകര്‍ച്ച തുടരുമെന്നാണ് കരുതുന്നത്.
ഓഹരി, ധനകാര്യ വിദഗ്ദനായ ജിം റോജേഴ്സ് പറയുന്നത് അടുത്ത 5-10 വര്‍ഷം കൊണ്ട് സ്വര്‍ണ വില ഔമ്‍സിന് 2000 ഡോളറാവുമെന്നാണ്. അതായത് ഏതാണ്ട് 50 ശതമാനം വര്‍ധന.












Click it and Unblock the Notifications