നാണക്കേടുണ്ടാക്കിയ പാലം പൂര്‍ത്തിയാക്കി

ആറു ദിവസം കൊണ്ടാണു സൈന്യം പണി പൂര്‍ത്തിയാക്കിയത്. നിര്‍മാണത്തിലിരുന്ന പാലം സെപ്റ്റംബര്‍ 21 നു തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ 27 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണക്കേടിലാഴ്ത്തിയ സംഭവമായി ഇത് മാറിയിരുന്നു. തുടര്‍ന്നാണ് പാലത്തിന്റെ നിര്‍മാണം നിര്‍മാണം ഏറ്റെടുക്കാന്‍ സൈന്യത്തോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പ്രധാന വേദിയിലെ മുഖ്യ ആകര്‍ഷകമെന്ന നിലയിലാണ് ദില്ലി പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഒരു സ്വകാര്യ കമ്പനി തൂക്കുപാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 10.5 കോടി രൂപയായിരുന്നു ചെലവ്. പ്രധാന സ്‌റ്റേഡിയത്തിലെ പാര്‍ക്കിങ് മേഖലയില്‍ നിന്നു സൗത്ത് ദില്ലി ലോധി റോഡിനെ ബന്ധിപ്പിയ്ക്കുന്നതാണ് പാലം.












Click it and Unblock the Notifications