കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വിധി: കേന്ദ്രത്തിന് സംതൃപ്തി

  • By Lakshmi
Google Oneindia Malayalam News

P Chidamabaram
ദില്ലി: അയോധ്യാ കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധിയെ രാജ്യത്തെ ജനങ്ങള്‍ പക്വതയോടെയും മനോനിയന്ത്രണത്തോടെയും സ്വീകരിച്ചതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം സംതൃപ്തി പ്രകടിപ്പിച്ചു.

ബാബറി മസ്ജിദ് പൊളിച്ച സംഭവത്തെ ലഖ്‌നൗ ബെഞ്ചിലെ ജഡ്ജിമാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കോടതി ഉത്തരവുപ്രകാരം അയോധ്യയില്‍ ഇപ്പോഴുള്ള സ്ഥിതി നിലനിര്‍ത്തുകയല്ലാതെ തത്കാലം കേന്ദ്രത്തിന് മറ്റൊന്നും ചെയ്യാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

കോടതിവിധി ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് ചിദംബരം അഭ്യര്‍ഥിച്ചു. ബാബറി മസ്ജിദ് പൊളിച്ച സംഭവവും വിധിന്യായവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ സംഭവം തികച്ചും അപലപനീയം തന്നെയാണ്. നിയമം കൈയിലെടുത്ത് ചിലര്‍ ചെയ്ത പ്രവൃത്തിയാണത്. എന്റെ വീക്ഷണത്തില്‍ അതൊരു ക്രിമിനല്‍ പ്രവൃത്തിയാണ്. അതുമായി ബന്ധപ്പെട്ട കേസ് തുടരുകതന്നെ ചെയ്യും- മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന് വിധിയില്‍ പ്രത്യേകിച്ചൊരു താത്പര്യവുമില്ല. രാജ്യത്ത് ക്രമസമാധാനനില പുലര്‍ത്തുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അലഹാബാദ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡും ഹിന്ദുമഹാസഭയും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ വിധി സുപ്രീംകോടതിയിലെത്തുമെന്നുതന്നെയാണ് കരുതുന്നത്. പ്രാബല്യത്തില്‍ വരാത്ത വിധിയെക്കുറിച്ച് തത്കാലം പ്രതികരിക്കുന്നില്ല- ചിദംബരം പറഞ്ഞു.

വിധിന്യായം പ്രധാന രേഖയാണ്. എന്നാല്‍, സുപ്രീംകോടതിയില്‍ അപ്പീല്‍ വരുമ്പോള്‍ ഇടക്കാല ഉത്തരവുണ്ടാകും. 94ലെ സുപ്രീംകോടതി ഉത്തരവ് അയോധ്യയില്‍ ഇപ്പോഴത്തെ നില തുടരാനായിരുന്നു.

മൂന്നുമാസത്തേക്കാണ് വിധി നടപ്പാക്കുന്നത് അലഹാബാദ് കോടതി നിര്‍ത്തിവെച്ചിരിക്കുന്നത്. അതിനിടെ ആര്‍ക്കുവേണമെങ്കിലും കോടതിയെ സമീപിക്കാം-അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X