കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ഗാന്ധിജയന്തി

  • By Lakshmi
Google Oneindia Malayalam News

Gandhiji
ബാംഗ്ലൂര്‍: രാജ്യം ഗാന്ധിജന്തി ആഘോഷിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിനാല്‍പ്പത്തിരണ്ടാം ജന്‍മദിനമാണിന്ന്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിച്ചു.

അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് യുഎന്‍ ഇത് അഹിംസാദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനവും ഒക്ടോബര്‍ രണ്ടിനാണ്.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ 16 വരെ കേരള സര്‍ക്കാര്‍ ഐക്യദാര്‍ഡ്യ പക്ഷാചരണമായി ആചരിക്കുന്നു.

ഇതിന്റെ ഭാഗമായി, ദേശീയോദ്ഗ്രഥന സന്ദേശ യാത്രകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, പട്ടികജാതിപട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ നിവാരണം തുടങ്ങി നിരവധി സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഗാന്ധിജി ഇന്റര്‍നെറ്റിലും ഇഷ്ടതിരച്ചില്‍ വിഷയങ്ങളില്‍ ഒന്നാണ്. ഗാന്ധി ജയന്തി ദിനത്തില്‍ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വാക്കുകളില്‍ ഒന്ന് ഗാന്ധിജിയെന്നാണ്.

ഗാന്ധിജി രാഷ്ട്രപിതാവാണെങ്കിലും ഒക്ടോബര്‍ രണ്ടിന്റെ പ്രത്യേകതയറിയാത്തവരായി പുതുതലമുറ മാറുന്നുവെന്ന ഖേദകരമായ ഒരു സത്യത്തിനും നമ്മള്‍ സാക്ഷിയാവുകയാണ്. ഒരു അവധി ദിനം എന്നതിനപ്പുറത്തേയ്ക്ക് മഹാന്മാരുടെ ജനന, മരണ ദിനങ്ങള്‍ പുതുതലമുറ ഓര്‍മ്മിക്കുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X