ഗെയിംസ് ഗ്രാമത്തില്‍ മൂര്‍ഖനെ പിടികൂടി
ദില്ലി: ഉത്ഘാടനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ കോമണ്‍വെല്‍ത്ത് ഗെയിംസിനായി ഒരുക്കിയ ഗെയിംസ് ഗ്രാമത്തില്‍ നിന്നും വീണ്ടും മൂര്‍ഖന്‍ പാന്പിനെ പിടികൂടി.
ഗെയിംസ് ഗ്രാമത്തില്‍ തങ്ങളുടെ കായികതാരത്തിന്റെ മുറിയില്‍ പാമ്പിനെ കണ്ടുവെന്ന ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പാമ്പിനെ പിടികൂടിയത്.
ഇതിന് മുമ്പും ഗെയിംസ് ഗ്രാമത്തില്‍ പാമ്പുകള്‍ വിഹരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൂര്‍ഖനെ പിടികൂടിയത്. 2.5അടി നീളമുണ്ട് പിടിയിലായ പാമ്പിന്.
ആളുകളില്‍ ആശങ്കയുണ്ടാകാതിരിക്കാന്‍ വേണ്ടി അധികൃതര്‍ പിടികൂടിയ പാമ്പിനെ പിടികൂടി അസോള വന്യജീവിസങ്കേതത്തില്‍. രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുവച്ചാണ് പാമ്പിനെ പിടികൂടിയത്.
ഗെയിംസ് ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന നായകളും കായികതാരങ്ങള്‍ക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായി ആരോപണങ്ങളുണ്ട്.












Click it and Unblock the Notifications