കായിക മാമാങ്കത്തിന് നാളെ കൊടിയേറ്റം

ഇനിയുള്ള പതിനൊന്ന് നാളുകള്‍ കായിക ലോകത്തിന്റെ കണ്ണുകള്‍ ദില്ലിയിലേക്കായിരിക്കായിരിക്കും. ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ബൃഹത്തായ കോമണ്‍വെല്‍ത്ത് ഗെയിംസിനാണ് ഞായറാഴ്ച ദില്ലിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിരിതെളിയുന്നത്. മനസ്സിന്റെ കരുത്തും ശരീരത്തിന്റെ വേഗവുമായി 6700ഓളം അത്ലറ്റുകളാണ് കായികമാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്.
ഗെയിംസ് വേദിയിലെത്തുന്ന ക്വീന്‍സ് ബാറ്റണില്‍ സ്വര്‍ണത്തകിടില്‍ ആലേഖനം ചെയ്തിട്ടുള്ള, എലിസബത്ത് രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന് വായിക്കും. ഗെയിംസ് തുടങ്ങിയെന്ന പ്രഖ്യാപനത്തോടെയാണു സന്ദേശം അവസാനിക്കുക. അതിനുശേഷം ഇനി മല്‍സരം തുടങ്ങാം എന്നു രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പ്രഖ്യാപിക്കുന്നതോടെ രാജ്യം കാത്തിരുന്ന മാമാങ്കത്തിന് കൊടിയേറും.
ഉദ്ഘാടന ചടങ്ങില്‍ നടക്കുന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടര്‍ അഭിനവ് ബിന്ദ്ര ഇന്ത്യയുടെ പതാകവാഹകനാകും.
മാര്‍ച്ച്പാസ്റ്റില്‍ ഇക്കുറി ബാറ്റണേന്താന്‍ മുന്‍കാല അത്ലറ്റുകളുണ്ടാവില്ല. കീഴ്വഴക്കം തെറ്റിച്ച് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്, ഗുസ്തി താരം വിജേന്ദര്‍ കുമാര്‍, ഷൂട്ടര്‍ സമരേഷ് ജങ്്, വനിതാ ബോക്സിംഗ് ചാമ്പ്യന്‍ മേരികോം എന്നിവരാണ് ബാറ്റണേന്തുക. ബോക്സിംഗ് താരം അഖില്‍ കുമാറിന്റെ പേര് ആദ്യം പ്രഖ്യാപിച്ചുവെങ്കിലും പിന്നിട് സംഘാടക സമിതി മേരി കോമെന്നു തിരുത്തുകയായിരുന്നു
379 പുരുഷതാരങ്ങളും 240 വനിതകളും ഉള്‍പ്പെടെ 619 സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഗെയിംസിലെ 17 ഇനങ്ങളിലും ഇന്ത്യ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ടീം തലവനും എം.പിയുമായ ഭുവനേശ്വര്‍ കാലിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആതിഥേയ രാജ്യമെന്ന നേട്ടം പരമാവധി മുതലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications