കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായിക മാമാങ്കത്തിന് നാളെ കൊടിയേറ്റം

  • By Ajith Babu
Google Oneindia Malayalam News

Commonwealth Games: finally, it's ready to roll
ദില്ലി: വിവാദങ്ങളും വിലാപങ്ങളും മാറ്റിവെച്ച് ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന് ദില്ലി ഒരുങ്ങി. പതിനൊന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന പത്തൊമ്പതാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഞായറാഴ്ച തിരശ്ശീല ഉയരും.

ഇനിയുള്ള പതിനൊന്ന് നാളുകള്‍ കായിക ലോകത്തിന്റെ കണ്ണുകള്‍ ദില്ലിയിലേക്കായിരിക്കായിരിക്കും. ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ചേറ്റവും ബൃഹത്തായ കോമണ്‍വെല്‍ത്ത് ഗെയിംസിനാണ് ഞായറാഴ്ച ദില്ലിയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തിരിതെളിയുന്നത്. മനസ്സിന്റെ കരുത്തും ശരീരത്തിന്റെ വേഗവുമായി 6700ഓളം അത്‌ലറ്റുകളാണ് കായികമാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്.

ഗെയിംസ് വേദിയിലെത്തുന്ന ക്വീന്‍സ് ബാറ്റണില്‍ സ്വര്‍ണത്തകിടില്‍ ആലേഖനം ചെയ്തിട്ടുള്ള, എലിസബത്ത് രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിക്കും. ഗെയിംസ് തുടങ്ങിയെന്ന പ്രഖ്യാപനത്തോടെയാണു സന്ദേശം അവസാനിക്കുക. അതിനുശേഷം ഇനി മല്‍സരം തുടങ്ങാം എന്നു രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പ്രഖ്യാപിക്കുന്നതോടെ രാജ്യം കാത്തിരുന്ന മാമാങ്കത്തിന് കൊടിയേറും.

ഉദ്ഘാടന ചടങ്ങില്‍ നടക്കുന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടര്‍ അഭിനവ് ബിന്ദ്ര ഇന്ത്യയുടെ പതാകവാഹകനാകും.

മാര്‍ച്ച്പാസ്റ്റില്‍ ഇക്കുറി ബാറ്റണേന്താന്‍ മുന്‍കാല അത്‌ലറ്റുകളുണ്ടാവില്ല. കീഴ്‌വഴക്കം തെറ്റിച്ച് ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍, ഗുസ്തി താരം വിജേന്ദര്‍ കുമാര്‍, ഷൂട്ടര്‍ സമരേഷ് ജങ്്, വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം എന്നിവരാണ് ബാറ്റണേന്തുക. ബോക്‌സിംഗ് താരം അഖില്‍ കുമാറിന്റെ പേര് ആദ്യം പ്രഖ്യാപിച്ചുവെങ്കിലും പിന്നിട് സംഘാടക സമിതി മേരി കോമെന്നു തിരുത്തുകയായിരുന്നു

379 പുരുഷതാരങ്ങളും 240 വനിതകളും ഉള്‍പ്പെടെ 619 സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഗെയിംസിലെ 17 ഇനങ്ങളിലും ഇന്ത്യ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ടീം തലവനും എം.പിയുമായ ഭുവനേശ്വര്‍ കാലിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആതിഥേയ രാജ്യമെന്ന നേട്ടം പരമാവധി മുതലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X