Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവത്തിന് ഒരു ഫാന്‍സി നമ്പര്‍

Ten
ബാംഗ്ലൂര്‍: ഒട്‌കോബര്‍ 10 ഞായറാഴ്ച സംഖ്യകളുടെ അപൂര്‍വ്വസംഘമം വരുന്ന ദിവസമാണ്. 2010ലെ പത്താം മാസത്തിലെ പത്താം തിയതിയാണ് ഈ ഞായര്‍.

പത്തിന്റെ ഈ അപൂര്‍വ്വ സമ്മേളനം ജീവിതത്തിലേയ്ക്ക് പകര്‍ത്താന്‍ കാത്തരിക്കുകയാണ് ലോകമൊട്ടുക്കുമുള്ള ഒട്ടനേകം ആളുകള്‍.

വിവാഹം, കുട്ടികളുടെ ജനനം, സംരംഭങ്ങള്‍ തുടങ്ങല്‍ എന്നു വേണ്ട ഈ ദിനത്തില്‍ നൂറുകൂട്ടം പദ്ധതികളാണ് പലര്‍ക്കും.

പത്താം തിയത് മണി 10.10 ആകുമ്പോള്‍ മക്കള്‍ക്ക് ജന്‍മം നല്‍കണമെന്ന ആഗ്രഹത്തിലാണ് ഗര്‍ഭിണികളായ പല അമ്മാരും. അന്നേ ദിവസം പ്രസവത്തിനായി പവരും ആശുപത്രികളിലെ ഓപ്പറേഷന്‍ ടേബിള്‍ ബുക്ക് ചെയ്തുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 20 കഴിഞ്ഞ് പ്രസവത്തിന് ഡേറ്റ് നല്‍കിയിരിക്കുന്ന പല സ്ത്രീകളും ശസ്ത്രക്രിയയിലൂടെ പത്താം തിയതി തന്നെ കുഞ്ഞിന് ജന്മം നല്‍കാനാണ് ശ്രമിക്കുന്നത്.

എന്നാല്‍, ഞായറാഴ്ച ദിവസമായതിനാല്‍ പല ആശുപത്രികളിലും സിസേറിയന്‍ നടക്കില്ല എന്നത് ദമ്പതികളെ നിരാശയിലാഴ്ത്തുന്നു. ഇതിനായി കൂടുതല്‍ തുക മുടക്കാനും ആശുപത്രികള്‍ മാറാനും വരെ പലരും തയ്യാറായിട്ടുണ്ട്.

പത്തിന്റെ ഈ അപൂര്‍വ്വസമ്മേളനം നടക്കുന്ന അവസരത്തില്‍ കുട്ടിക്ക് ജന്‍മം നല്‍കുന്നതിനെ അനുകൂലിച്ച് ജ്യോതിഷികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരേ അക്കം തന്നെ അഞ്ച് തവണ ആവര്‍ത്തിക്കുന്നത് ശുഭമാണെന്നാണ് ഇവര്‍ പറയുന്നത്.

ഈ സമയത്ത് ജനിക്കുന്നവര്‍ ജീവിതത്തില്‍ അടുക്കും ചിട്ടയും ഉള്ളവരും കീര്‍ത്തിമാന്‍മാരും ആയിരിക്കുമെന്നാണ് ജ്യോതിഷികളുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+