ദണ്ഡുപാളയ സംഘത്തിലെ 11 പേര്‍ക്ക് വധശിക്ഷ

മോഷണം, ബലാത്സംഗം, കൊലപാതകം, ഇരകളെ ചിത്രവധം ചെയ്യുക തുടങ്ങി ഒട്ടേറെ കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരകളോട് ഇവര്‍ കാട്ടിയ കൊടും ക്രൂരത പരിഗണിച്ചാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നല്‍കുന്നതെന്ന് ബാംഗ്‌ളൂര്‍ 34ാം സിറ്റി സിവില്‍ കോടതി ജഡ്ജി എച്ച്ആര്‍ ശ്രീനിവാസ് പറഞ്ഞു.
സംഘത്തലവന്‍ ദണ്ഡുപാളയ കൃഷ്ണ, മുഖ്യ അനുചരന്‍ ദൊഡ്ഡ ഹനുമ, അയാളുടെ ഭാര്യ ലക്ഷ്മി, മുനികൃഷ്ണമുനിയപ്പ, വെങ്കിടരമണ തിമ്മ, വെങ്കിടേഷ്, മുനികൃഷ്ണ എന്ന കൃഷ്ണ, തല്ലതിമ്മ, ചിമ്മമുനിയപ്പ, കൃഷ്‌ണേന്തു എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം ആഭരണം കവര്‍ന്നെടുക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു ഇവരുടെ പതിവു രീതി. മാപ്പര്‍ഹിയ്ക്കാത്ത ക്രൂരകൃത്യങ്ങളാണ് ഇവര്‍ ചെയ്തതെന്ന് വിധി ന്യായത്തിലുണ്ട്.
കാസര്‍കോട്, മംഗലാപുരം, ഹുബ്‌ളി, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലായി പതിനാലോളം കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. കൂടാതെ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ഇവര്‍ കൊള്ള നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications