ലളിത് മോഡി സ്വിസ് വാച്ചുകള്‍ മോഷ്ടിച്ചു?

മോഡിയ്‌ക്കെതിരായ വ്യക്തിവിദ്വേഷം തീര്‍ക്കാനാല്ല ഈ ആരോപണം ഉന്നയിച്ചതെന്നും പ്രമുഖ സ്വിസ് വാച്ച് കമ്പനിയായ ബാന്‍ഡെലിയറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും ബിസിസിഐ സെക്രട്ടറി ശശാങ്ക് മനോഹര്‍ പറഞ്ഞു.
ഐപിഎല്ലിലെ ഔദ്യോഗിക വാച്ചുകളായിരുന്നു ബാന്‍ഡെലിയര്‍. ഐ പി എല്ലുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടായെന്നും ഉയര്‍ന്ന വിലയുള്ള 24 വാച്ചുകള്‍ മോഡി എടുത്തുകൊണ്ടു പോയെന്നും പരാതിയില്‍ പറയുന്നു.
ഐപിഎല്ലിന്റെ ഔദ്യോഗിക വാച്ച് എന്ന നിലയില്‍ 35 വാച്ചുകളാണത്രേ കമ്പനി വിറ്റഴിച്ചത്. ഇതില്‍ 24 എണ്ണവും മോഡി പണം നല്‍കാതെ എടുത്തുകൊണ്ടുപോയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.












Click it and Unblock the Notifications