ഗോവയില്‍ ബ്രിട്ടീഷുകാരിയെ അപമാനിച്ചു
പനജി: ഗോവയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷുകാരിയെ അപമാനിച്ച മഹാരാഷ്ട്ര സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു.
മുപ്പത്തിമൂന്നുകാരനായ രവീന്ദ്ര ഗൗഡെ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് ബ്രിട്ടനില്‍ നിന്നെത്തിയ ഇരുപത്തിയേഴുകാരിയെ രവീന്ദ്ര ഗൗഡെ അപമാനിച്ചത്.
യുവതിയും ഇസ്രയേലുകാരനായ കൂട്ടുകാരനും ചേര്‍ന്ന് അരമ്പോല്‍ കടലില്‍ സമുദ്രസ്‌നാനം നടത്തുന്നതിനിടെയാണ് രവീന്ദ്ര അവരെ അപമാനിച്ചത്.
അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ശ്രമിക്കുകയും ചെയ്ത രവീന്ദ്രയെ ചവിട്ടിമാറ്റിയശേഷം യുവതി് തീരത്തേയ്ക്ക് വന്ന് ലൈഫ് ഗാര്‍ഡിനെ വിവരമറിയിക്കുകയായിരുന്നു.
ലൈഫ്ഗാര്‍ഡാണ് രവീന്ദ്രയെ പിടികൂടിയ അരമ്പോല്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ എത്തിച്ചത്. ഇവിടെ നിന്നും ഇയാളെ പിന്നീട് പെര്‍നെം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications