വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചു കൊലപ്പെടുത്തി
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ വനിതാ കോണ്‍സ്റ്റബിളിനെ പൊലീസ് സ്റ്റേഷനുള്ളില്‍ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് പൊലീസുകാര്‍ പിടിയില്‍. അറസ്റ്റിലായ പൊലീസുകാരെ ഒക്ടോബര്‍ നാലു വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മദ്യപിച്ചെത്തിയ പൊലീസുകാര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ച് വനിതാ കോണ്‍സ്റ്റബിളിനോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇതിനെ എതിര്‍ത്ത അവര്‍ സംഭവത്തെക്കുറിച്ച് മേലധികാരികളോട് പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതില്‍ ക്ഷുഭിതരായ പൊലീസുകാര്‍ വനിത കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കൊല്ലപ്പെട്ട വനിത കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications