പുക: മസ്‌കറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

വിമാനത്തില്‍ നിന്നും പുകയുയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ലാന്റിങ് നടത്തിയത്. യാത്രക്കാരെ വിമാനത്തില്‍നിന്നും മാറ്റി എന്‍ജിനീയറിങ് സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന നടത്തി.
എയര്‍ഇന്ത്യയുടെ എ.ഐ. 906 വിമാനമാണ് നിലത്തിറക്കിയത്. വിമാനത്തിലുള്ള 169 യാത്രക്കാരും സുരക്ഷിതരാണ്.
കൊച്ചിയില്‍ നിന്നും കരിപ്പൂരില്‍ എത്തി യാത്രക്കാരുമായി മസ്‌കറ്റിലേക്ക് പോകുന്നതിനിടെയാണ് വിമാനത്തില്‍ കരിഞ്ഞ മണം അനുഭവപ്പെട്ടത്. പുകയുള്ളതായി അലാറം മുഴങ്ങിയതിനെതുടര്‍ന്ന് അടിയന്തര ലാന്റിങ്ങിന് അനുമതി തേടുകയായിരുന്നു.
എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണു വിമാനത്തില്‍ നിന്നു പുക ഉയര്‍ന്നതെന്നാണു പ്രാഥമിക വിവരം. യാത്രക്കാരെ ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവരെ വൈകുന്നേരത്തോടെ മറ്റൊരു വിമാനത്തില്‍ കയറ്റി അയക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications