വണ്ണം കുറക്കല്‍ തട്ടിപ്പ്: പ്രവീണ മൊഴി നല്‍കി

മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തിന്റെ വണ്ണം കുറച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിയ്ക്കുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രവീണ ഹാജരായത്.
സ്ഥാപനത്തിലെത്തുന്നവരുടെ നഗ്‌നചിത്രങ്ങളും മറ്റുമെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് പ്രവീണയുടെ പരാതിയിലുണ്ടായിരുന്നു.. ഈ സാഹചര്യത്തില്‍ തെളിവുകള്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതിനായി പൊലീസ് സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്കും മറ്റും സൈബര്‍ സെല്ലിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് പ്രവീണ ആവശ്യപ്പെട്ടു.
കേസില്‍ വെള്ളിയാഴ്ച പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് തുടര്‍നടപടികള്‍ക്കായി കേസ് ഈ മാസം എട്ടിനു പരിഗണിക്കും.












Click it and Unblock the Notifications