Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാജാസില്‍ കെഎസ്‌യുവിന് ചരിത്രവിജയം

SFI
കൊച്ചി: മുപ്പതു വര്‍ഷത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളജ് ചെയര്‍മാന്‍ സ്ഥാനം കെഎസ്‌യുവിന് ലഭിച്ചു. കെഎസ്‌യു സ്ഥാനാര്‍ഥിയായി മല്‍സരിച്ച ജിനോ ജോണ്‍ 254 വോട്ടിനാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ ലിതീഷ് തങ്കച്ചനെ പരാജയപ്പെടുത്തിയത്.

രണ്ടാം വര്‍ഷ എംഎസ്സി സൂവോളജി വിദ്യാര്‍ഥിയാണ് ജിനോ. കേന്ദ്ര വിദേശ മന്ത്രാലയത്തില്‍ എനര്‍ജി സെക്യൂരിറ്റി ജോയിന്റ് സെക്രട്ടറിയായ വേണു രാജാമണിയാണ് ഏറ്റവും ഒടുവില്‍ മഹാരാജാസില്‍ കെഎസ്യു സ്ഥാനാര്‍ഥിയായി വിജയിച്ചത്, 1981ലായിരുന്നു അത്.

പിന്നീടിങ്ങോട്ട് കാമ്പസില്‍ എസ്എഫ്‌ഐയുടെ കാലമായിരുന്നു. എസ്എഫ്‌ഐ കോട്ടയിലേറ്റ ഈ വിള്ളല്‍ ഇടതുവിദ്യാര്‍ത്ഥികേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്നിരിക്കുന്ന പുതിയ നിയമനിര്‍മ്മാണം ആണ് തങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുന്നത് എന്നാണ് എസ്എഫ്‌ഐ വാദിക്കുന്നത്.

എല്ലാ വിഷയങ്ങള്‍ക്കും ജയിച്ച ആള്‍ക്കാര്‍ക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന നിബന്ധനയാണ് എസ്എഫ്‌ഐയെ വെട്ടിലാക്കിയതെന്നാണ് സൂചന.

അടിയന്തരാവസ്ഥക്കാലം വരെ കെഎസ് യുവിന്റെ കോട്ടയായിരുന്നു മഹാരാജാസ്. എണ്‍പതുകളോടെ ക്യാംപസിന്റെ ആധിപത്യം എസ്എഫ്‌ഐക്കായി. 81 ല്‍ വേണുരാജാമണിയുടെ വിജയത്തിനു ശേഷം 84 ല്‍ എച്ച്. ഉമ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കു വിജയിച്ചിരുന്നു.

79 ല്‍ മഹാരാജാസ് കോളജ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കൌണ്‍സിലറും ഇപ്പോള്‍ ഇടുക്കി എംപിയുമായ പി. ടി. തോമസിന്റെ ഭാര്യയാണ് ഉമ.

മഹാരാജാസിലേതു പോലുള്ള വിജയം കാലടി ശ്രീ ശങ്കര കോളജിലും തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജിലും ഇക്കുറി വിജയം ആവര്‍ത്തിക്കാന്‍ കെഎസ്‌യുവിനു കഴിഞ്ഞു. ആലുവ യു സി, കൊച്ചിന്‍ കോളജ്, എടത്തല അല്‍ അമീന്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റു നേടാനായതും നേട്ടമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+