സിങ്‌വിയുടെ വരവിന് പിന്നില്‍ ഐസക്കിന്റെ ഗൂഢാലോചന

അഭിഷേക് സിങ് വി കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ താനുമുണ്ടായിരുന്നു. സിങ്‌വിയോട് എവിടെ പോകുകയാണെന്ന് അന്വേഷിച്ചപ്പോള്‍ ബാംഗ്ലൂരിലേക്ക് പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നതിനാണ് സിങ്‌വി വന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
സിങ്‌വി ഹാജരായത് അറിഞ്ഞ ഉടന്‍ തന്നെ കെപിസിസിയുടെ പ്രതിഷേധം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി സംവാദത്തില്‍ തോറ്റതിന്റെ ജാള്യത മറയ്ക്കാനാണ് ഐസക് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച് ജനങ്ങള്‍ക്ക് നല്ല വിശ്വാസമുണ്ട്. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഐസക്കിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
തൊടുപുഴയില്‍ കേരളാകോണ്‍ഗ്രസ് (എം) യുഡിഎഫ് മുന്നണിയില്‍ ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിങ് വിയുടെ വരവ് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കഴിഞ്ഞ ദിവസം ഐസക്ക് ആരോപിച്ചിരുന്നു.












Click it and Unblock the Notifications