സിങ്‍വിയെത്തിയത് കോണ്‍ഗ്രസിന്റെ അറിവോടെ: ഐസക്
തിരുവനന്തപുരം: ലോട്ടറി മാഫിയക്കു വേണ്ടി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‍വി കോടതിയില്‍ ഹാജരായത് കെപിസിസിയുടെ അറിവോടെയാണെന്ന് ധനമന്ത്രി തോമസ് ഐസക്.
സിങ്‍വി ഹൈക്കോടതിയില്‍ ഹാജരാകാന്‍ കേരളത്തിലേക്കു വരുമ്പോള്‍ രമേശ് ചെന്നിത്തലയും പിടി തോമസും സിങ്‌വിയോടൊപ്പം വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരവകാശവുമില്ലെന്നാണ് സിങ്‍വി കോടതിയില്‍ വാദിച്ചത്. ഇതോടെ ലോട്ടറി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications